മലപ്പുറം ജില്ലയിൽ കൂടുതൽ കാലം എ.ഡി.എം ആയിരുന്ന ഉദ്യോഗസ്ഥനെന്ന ബഹു മതി സ്വന്തമാക്കിയ എൻ.എം മെഹറലിയെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മകമ്മറ്റി ഭാരവാഹികൾ കളക്ടറുടെ ചേമ്പറിൽ വെച്ച് കൂട്ടായ്മക്ക് വേണ്ടി ജില്ലാ കളക്ടർ വി ആർ വിനോദ് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് വി പി ഖാദർ ഹാജി. സെക്രട്ടറി മുസ്തഫ. ചെറുമുക്ക്. ട്രഷറർ കാമ്പ്രഹനീഫ ഹാജി തുടങ്ങിയവരുയുടെ നേതൃത്വത്തിൽ ആയിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചെറുമുക്ക് പ്രദേശത്തും പുറത്തുമായി
സാമൂഹിക സാംസ്കാരിക രംഗത്ത് നിരന്തരം ഇടപെടുകയും അർഹതപ്പെട്ടവർക്ക് ആദരവും ബഹുമതിയും നൽകുന്ന കാര്യത്തിലും മുൻപന്തിയിലാണ് കൂട്ടായ്മ , 2019 ജൂലൈയിൽ മലപ്പുറം എ.ഡി.എം ആയി ചുമതലയേറ്റ അദ്ദേഹം ശനിയാഴ്ച സർവീസിൽ നിന്നും വിരമിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിയ സമയം ഒഴികെ അദ്ദേഹം ജില്ലയിൽ എ.ഡി.എം ആയി സേവനമനുഷ്ഠിച്ചിരുന്നു.
1988 ൽ 19-ാം വയസ്സിൽ ക്ലർക്ക് ആയാണ് ജോലിയിൽ പ്രവേശിക്കുന്നത്. ആറുമാ സം മലപ്പുറം സിവിൽ സ്റ്റേഷനിൽ ജോലി ചെയ്തു. തുടർന്ന് പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറി. 2018ൽ തിരൂർ ആർ.ഡി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ പെരിന്തൽമണ്ണ റവന്യൂ ഡിവിഷന് കീഴിലാണ് ജോലി ചെയ്തത്.

