കോഴിക്കോട്: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജും ദേവഗിരി ആശാകിരൺ സ്കൂളും സസെക്സ് ക്രിക്കറ്റ് അക്കാഡമിയും ചേർന്ന് സംഘിപ്പിച്ച സ്പെഷ്യൽ സ്കൂൾ സൗഹൃദ കായികമേള ഹാർദ്ദ-25 ൽ
മുക്കം തൊണ്ടിമ്മേൽ സാൻജോ പ്രതീക്ഷാ ഭവൻ ജേതാക്കളായി.
ദേവഗിരി ആശാകിരൺ രണ്ടാം സ്ഥാനവും മെഡിക്കൽ കോളേജ് റഹ് മാനിയ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേവഗിരി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായികമേളയിൽ നഗരപരിധിയിലെ പത്തോളം സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ
കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.ബോണി അഗസ്റ്റ്യൻ, ആശാകിരൺ പ്രിൻസിപ്പൽ സി. ജീന എസ്.കെ.ഡി, ഫാ.ജോണി കൊച്ചുതാഴത്ത്,
ഡോ. രേഖാ ജോസ്, കെ.കെ രാഗി എന്നിവർ സംസാരിച്ചു.

