ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി, ആകർഷകമായ ക്യാഷ് ഡിസ്കൗണ്ടുകൾ, ഇ.എം.ഐ. ഓഫറുകൾ, വിപുലീകൃത ബാറ്ററി വാറന്റി ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏഥർ ഇലക്ട്രിക് ഡിസംബർ പ്രഖ്യാപിച്ചു.
.
ഈ സംരംഭത്തിന്റെ ഭാഗമായി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം, ഉപഭോക്താക്കൾക്ക് 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും, ഇതിൽ 10,000 രൂപ വരെയുള്ള ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.കളിൽ തൽക്ഷണ കിഴിവ്, 5,000 രൂപ വിലയുള്ള സൗജന്യ 8 വർഷത്തെ ബാറ്ററി വാറന്റി, 5,000 രൂപ അധിക ക്യാഷ് ഡിസ്കൗണ്ട്* എന്നിവ ഉൾപ്പെടുന്നു.
ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, വൺകാർഡ്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്കാപിയ, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ആർ.ബി.എൽ. ബാങ്ക് എന്നിവയുടെ കാർഡ് ഉടമകൾക്ക് ഈ ഓഫറുകൾ ലഭ്യമാണ്. 4,999 രൂപ മൂല്യമുള്ള 8 വർഷത്തെ എക്സ്റ്റൻഡഡ് ബാറ്ററി വാറന്റിയായ ‘Eight70™’ വെറും 1 രൂപയ്ക്ക് ഏഥർ വാഗ്ദാനം ചെയ്യുന്നു, ഇത് പുതുതായി വാങ്ങുന്നവരെ അവരുടെ സ്കൂട്ടറിന്റെ ബാറ്ററി 8 വർഷം വരെ അല്ലെങ്കിൽ 80,000 കിലോമീറ്റർ, ഏതാണോ ആദ്യം വരുന്നത്, അതുവരെ സുരക്ഷിതമാക്കാൻ അനുവദിക്കുന്നു.

