കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻ്റർസോൺ പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ മൽസരങ്ങൾക്ക് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ തുടക്കമായി.
ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ്, ദേവഗിരി സെൻ്റ് ജോസഫ്സ്, ഒറ്റപ്പാലം എൻ. എസ്.എസ്, അരീക്കോട് എസ്.എസ് എന്നീ കോളേജുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
സെമിഫൈനൽ മൽസരങ്ങൾ ഡിസംബര്‍ 16-ന് രാവിലെ 9 മണിക്ക് ആരംഭിക്കും.
വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജിലെ എസ്.ഡി ആദിത്യൻ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വിമൽ കുമാർ പുല്ലാനിയെ പരാജയപ്പെടുത്തി ചാമ്പ്യനായി. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ ഒ.പി മുഹമ്മദ് റസൽ, ഗവർമെൻ്റ് ലോകോളേജിലെ ആദിത്യൻ രൂപേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
ദേവഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ജില്ലാ ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹരികൃഷ്ണൻ, ഡോ. രേഖ ജോസ്, സുമേഷ് വർമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

