കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ പുരുഷ വിഭാഗം ചാമ്പ്യൻമാരായ അരിക്കോട് സുല്ലമുസല്ലാം കോളേജ് ചാമ്പ്യൻ ട്രോഫി ദേവഗിരി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സതീഷ് ജോർജിൽ നിന്നും സ്വീകരിക്കുന്നു.
കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ വെച്ചുനടന്ന കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ അരീക്കോട് സുല്ല മുസല്ലാം കോളേജ് വിജയികളായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് ക്രൈസ്റ്റ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ദേവഗിരി സെൻ്റ് ജോസഫ്സ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
വിജയികൾക്ക് ദേവഗിരി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സതീഷ് ജോർജ്, കായികവിഭാഗം ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
ചടങ്ങിൽ ജില്ലാ ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹരികൃഷ്ണൻ, ഡോ. രേഖ ജോസ്, ഡോ. കെ. എം മനുദേവ്, സുമേഷ് വർമ്മ, സി.വി ശ്രീപ്രസാദ്, ടോമി കദളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

