കോഴിക്കോട് : ഇടതു പക്ഷത്തിന്റെ പിന്തുണയോടെ യു. പി. എ. സർക്കാർ നടപ്പിലാക്കി പ്പോന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തുടനീളം ഗ്രാമീണ ജനതയുടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും ഉതകുന്ന
ബ്രഹദ് പദ്ധതിയാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയും ഫണ്ട് വിഹിതം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും ഈ മഹാ സംരംഭത്തെ ഞെക്കി കൊല്ലാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എൻ. സി. പി. (എസ്) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഈ നടപടിക്കെതിരെ ഡിസംബർ 22 ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധ സമരത്തിൽ ജില്ലയിലെ മുഴുവൻ എൻ. സി. പി. പ്രവർത്തകരും പങ്കെടുക്കണമെന്ന് എൻ. സി. പി. (എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ, പി സുധാകരൻ, എം. പി. സൂര്യ നാരായണൻ, പി. പി. രാമകൃഷ്ണൻ,കെ. ടി. എം. കോയ,ഇ. ബേബി വാസൻ, പി. കെ. എം. ബാലകൃഷ്ണൻ, ടി. പി. വിജയൻ, ജെ. ടി. എ. മജീദ്, തിരുവച്ചിറ മോഹൻദാസ്, പി. വി. ഭാസ്കരൻ കിടാവ്, ടി. കെ. രാഘവൻ, പി. എം. കരുണാകരൻ, ഈ. പി രാജേഷ്, എ പി. വിനോദ് കുമാർ, ബഷീർ അഹമ്മദ്, റീന കല്ലങ്ങോട്ട്, എം. എം. സലിം തുടങ്ങിയവർ പ്രസംഗിച്ചു.

