അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരുമില്ലെന്ന വേദനയില്‍ കണ്ണീര് പൊഴിക്കുന്നതല്ല ജീവിതം, ഞങ്ങടെ സന്തോഷത്തിനായി കൈകോര്‍ക്കാന്‍ എല്ലാവരുമുണ്ട്. മാനന്തവാടി കോമാച്ചി പാര്‍ക്കിലെ സൗന്ദര്യ ആസ്വദിച്ച് സംസാരിക്കുകയായിരുന്നു 69 ക്കാരി ജീനത്ത്. ജനമൈത്രി പോലീസ് പ്രശാന്തി പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ താമസക്കാരെയാണ് മാനന്തവാടി കോമച്ചി പാര്‍ക്കിലേക്ക് ഉല്ലാസയാത്രക്ക് എത്തിയത്. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര പലരില്‍ നിന്നുള്ള ഒറ്റപ്പെടല്‍ ഓര്‍മകളില്‍ നിന്നുള്ള ഇടവേളയായി മാറി. പ്രായാധിക്യതാല് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവശതകള്‍ മറന്ന് നിറഞ്ഞ മനസ്സോടെയാണ് എല്ലാവും ഉല്ലാസ യാത്രയ്ക്ക് എത്തിയത്.
യാത്രയ്ക്ക് വരില്ലെന്ന് പിടിവാശി കാണിച്ച മേപ്പാടിയെന്ന് വിളിപ്പേരുള്ള മുഹമ്മദ്, യാത്ര തന്റെ സ്വദേശമായ മേപ്പാടിയിലേക്കാണെന്നറിഞ്ഞപ്പോള് കൂട്ടത്തില്‍ കൂടുകയായിരുന്നു. പോകുന്നത് ഉല്ലാസ യാത്രയ്ക്കാണെന്ന് അറിഞ്ഞത് പിന്നീട് മാത്രമാണ്. വരദൂര്കൊല്ലിവയലിലെ 99 ക്കാരി കാളിയമ്മക്കും യാത്ര ഏറെ സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു. നടക്കാന്‍ പ്രായസമുള്ള കാളിയമ്മയെ എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായ കെ. മോഹന്‍ദാസും സീനിയര്‍ പോലീസ് ഓഫീസര്‍ ടി. കെ ദീപയും ചേര്‍ന്ന് വീല്‍ ചെയറില്‍ പാര്‍ക്കിലെ കാഴ്ചകള്‍ കാണിച്ചു. പ്രായത്തിനുപരിയായി അവര്‍ അനുഭവിക്കുന്ന സന്തോഷത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കെ. മോഹന്‍ദാസ് പറഞ്ഞു.
പാട്ടിലും രാമായണത്തിലും സന്തോഷം കണ്ടെത്തുന്ന തങ്കമ്മ യാത്രയിലുടനീളം പാട്ട് പാടിയാണ് ആഘോഷിച്ചത്. നാടന്‍പാട്ട് കലാക്കാരനും സിവില്‍ പൊലീസ് ഓഫീസറുമായ ജിഷ്ണു രാജ് അവതരിപ്പിച്ചനാടന്പാട്ട് അന്തേവാസികളെ കൂടുതല്‍ സന്താഷവാന്മാരാക്കി. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉല്ലാസ യാത്രയ്ക്ക് ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസറും പ്രശാന്തി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എം ശശീധരന് നേതൃത്വം നല്കി. കമ്പളക്കാട്പോലീസ് സ്റ്റേഷന്ഇസ്പെക്ടര് എം.എ സന്തോഷ് ഉല്ലാസ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
സബ് ഇന്‍സ്പെക്ടര്‍ എസ്. ഗിരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി. പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ കെ രഞ്ജിത്ത്, ബി.പ്രശാന്ത്, കണിയാമ്പറ്റ വൃദ്ധസദനം സൂപ്രണ്ട്്ഇന്-ചാര്‍ജ്കെ പ്രജിത്ത്, ജീവനക്കാരായ ഡോ. അമൃത രാജീവന്, ഒ.എ ഐശ്വര്യ, മുഹമ്മദ് റാഷിദ്, രുക്മണി, സാജിറ, നദീറ, ജയരാജന്, ശ്യാമള എന്നിവര്‍ പങ്കെടുത്തു.

