കോഴിക്കോട് പേരാമ്പ്രയിൽ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉണ്ണി വേങ്ങേരിയെ അപമാനിക്കാനായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകം വെള്ളം തളിച്ച് ശുദ്ധികലശം നടത്തി അവഹേളിച്ചെന്ന പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ നിർദ്ദേശിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷിച്ച് നിയമനടപടിയെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർപേഴ്സൺ അറിയിച്ചു.

