വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കടുവയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടയാള്‍ കൊല്ലപ്പെട്ടു.
മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ മൂപ്പനായ മാരന് ആണ് മരിച്ചത്.
പുല്‍പ്പള്ളി വണ്ടിക്കടവില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
മാരനെ കടുവ ഉള് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
ജനവാസ മേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

