കോഴിക്കോട്: സൺഡേസ് ഓൺ സൈക്കിളിന്റെ ഒന്നാമത് വാർഷികം സായ് കോഴിക്കോടും, കാലിക്കട്ട് ബൈക്കേഴ്സ് ക്ലബ്ബും, വിവിധ ബാങ്കിൽ നിന്നുള്ള പ്രതിനിധികളും സംയുക്തമായി ചേർന്ന് ആഘോഷിച്ചു.
കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ അന്താരാഷ്ട്ര വോളിബോൾ താരം മനു ജോസഫ് സൺഡേസ് ഓൺ സൈക്കിൾ ഒന്നാമത് വാർഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിന് കോഴിക്കോട് സായി സെൻറർ വോളിബോൾ കോച്ച് ലിജോ ഈ ജോൺ സ്വാഗതവും, കാലിക്കട്ട് ബൈക്കേഴ്സ് ക്ലബ് സെക്രട്ടറി അഭിന ആശംസയും, സായി കാലിക്കറ്റ് അത്ലറ്റിക്സ് കോച്ച് കൈലാസ് കസർ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന സൈക്കിൾ റാലിയിൽ കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബിന്റെയും സായിയുടെയും ചേർത്ത് 60 ഓളം റൈഡേഴ്സ് പങ്കെടുത്തു.
സൈക്കിൾ റാലി ബട്ട് റോഡ് ബീച്ചിൽ നിന്ന് ആരംഭിച്ചു കോഴിക്കോട് കോർപ്പറേഷൻ, ഫ്രീഡം സ്ക്വയർ, വരക്കൽ ബീച്ച് വഴി തുടങ്ങിയെടുത്ത് തന്നെ അവസാനിപ്പിച്ചു.

