ക്രിസ്ത്യൻ കോളജ് റീയൂണിയനിൽ ജസ്റ്റിസ് ആർ.ബസന്ത് സംസാരിക്കുന്നു
കോഴിക്കോട്: ഈ കൊല്ലത്തെ അവസാന ശനിയാഴ്ച മുഴുവൻ ആഘോഷമാക്കി പഴയ സഹപാഠികൾ ഓർമകൾ തിരികെയെത്തിച്ച് ഒത്തുചേർന്നു.
രാജ്യത്തെ തന്നെ ഏറ്റവും പഴയ കലാലയങ്ങളിലൊന്നായ മലബാർ ക്രിസ്ത്യൻ കോളജിലെ പൂർവ വിദ്യാർഥികളാണ് അലുംമ്നി എം.സി.സി ആഭിമുഖ്യത്തിൽ റീയൂണിയൻ 2025 സംഘടിപ്പിച്ചത്. ന
ഗരത്തിലെ മുതിർന്ന ബാൻ്റ് കലാകാരൻ പാട്രിക് ആൻ്റണി ഫെർണാണ്ടസിൻ്റെ നേതൃത്വത്തിൽ പഴയ കൂട്ടുകാർ ഒന്നിച്ച് കോളജ് വരാന്തയിൽ ചുവടുവച്ചുകൊണ്ടായിരുന്നു തുടക്കം.
കോളജിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള സമ്മാനദാനം സുപ്രീം കോടതി സീനിയർ അഭിഭാഷകൻ ജസ്റ്റിസ് ആർ.ബസന്ത് നിർവഹിച്ചു. അലുംമ്നി പ്രസിഡൻ്റ് അഡ്വ.ശ്രീനാഥ് ഗിരീഷ് അധ്യക്ഷത വഹിച്ചു.
പ്രൊഫ. ഒ.ജെ.ചിന്നമ്മ, പ്രൊഫ.ടി.എൻ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൽത്താഫ് അഹമ്മദ് സ്വാഗതവും അഡ്വ.പി.എം.ഹാരിസ് നന്ദിയും പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

