കോഴിക്കോട്: കേരളീയപൊതുസമൂഹത്തെയുംകുടുംബാന്തരീക്ഷത്തെയും ആത്മപരിഹാസവും വിമർശനവും കൊണ്ട് നവീകരിക്കാൻ ശ്രമിച്ച ക്രാന്തദർശിയായ ചലച്ചിത്രപ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ഇപ്റ്റ – അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കോഴിക്കോട് കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം,
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് ഉദ്ഘാടനം ചെയ്തു.
ഇപ്റ്റജില്ലാപ്രസിഡന്റ് എ.ജി.രാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം പി.ടി.സുരേഷ്, സംസ്ഥാന കമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി, ജില്ലാവൈ:പ്രസിഡന്റ് തിലകൻഫറോക്ക്,ജില്ലാഎക്സിക്യൂട്ടീവ് മെമ്പർ സുരേഷ്അമ്പാടിഎന്നിവർ സംസാരിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

