കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയിൽ നിർമ്മാണം പൂർത്തിയായ സൂഖ് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാടിനു സമർപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മലൈബാർ സൂഖ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യാപാര പ്രമുഖരും ജനപ്രതിനിധികളുമടക്കം നിരവധിപേർ പങ്കെടുത്തു.
സമർപ്പണത്തിനു മുന്നോടിയായി നിർമ്മാതാക്കളായ ടാലൻമാർക്ക് മാനേജിങ് ഡയറക്ടർ ഹബീബു റഹ്മാൻ, ഡയറക്ടർമാരായ എൻ. ഹിബത്തുല്ല, മുഹമ്മദ് ഷക്കീൽ എന്നിവർ ചേർന്ന് സൂഖ് ഉൾക്കൊള്ളുന്ന കൾച്ചറൽ സെന്ററിന്റെ വെള്ളിയിൽ തീർത്ത മാതൃക ഗ്രാൻഡ് മുഫ്തിക്ക് കൈമാറി.
ഡോ. അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷ പ്രസംഗം നടത്തി. ഫ്രാഗ്രൻസ് വേൾഡ് സ്ഥാപകൻ പോളണ്ട് മൂസ ഹാജി, എൻ. അലി അബ്ദുല്ല എന്നിവർ ആശംസകളർപ്പിച്ചു.
55 വ്യത്യസ്ത വിഭാഗങ്ങളിലായി 155 ഷോപ്പുകളിൽ പ്രവർത്തിക്കുന്ന മലൈബാർ സൂഖ് അറേബ്യൻ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൂഖ് ആയാണ് കണക്കാക്കപ്പെടുന്നത്. 710 മീറ്റർ നീളമുള്ള വിപുലമായ കോറിഡോറും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.
സൂഖ് കൂടി സമർപ്പിച്ചതോടെ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനം കൂടുതൽ വ്യാപകമാകുമെന്ന് ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മലൈബാർ സൂഖ് നാടിനു സമർപ്പിച്ചു

