പ്രോവിഡന്‍സ് കോളെജില്‍ നേതാക്കളുടെ ഗാലറി പുസ്തക പ്രദര്‍ശനം ആരംഭിച്ചു

പ്രോവിഡന്‍സ് കോളെജില്‍ നേതാക്കളുടെ ഗാലറി പുസ്തക പ്രദര്‍ശനം ആരംഭിച്ചു

ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാര്‍ച്ച് ഒന്നിന് കൊടിയേറും

കോഴക്കോട്‌: പ്രോവിഡന്‍സ് വിമണ്‍സ് കോളേജ് ചരിത്രവിഭാഗവും, രാഷ്ട്രതന്ത്ര ഇന്റര്‍നാഷണല്‍ റിലേഷൻ വിഭാഗവും ചേര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം ‘നേതാക്കളുടെ ഗാലറി’  സംഘടിപ്പിച്ചു.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാര്‍ നെഹ്‌റു മുതല്‍ കെ.കെ.ശൈലജ ടീച്ചര്‍ വരെയുള്ള ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചുള്ള എണ്‍പതോളം ഗ്രന്ഥങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.   മലബാര്‍ ക്രിസത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.സി.വസിഷ്ഠ് ആണ് പ്രദര്‍ശനം ഒരുക്കിയത്.

സാഹിത്യനഗരമായ കോഴിക്കോട്ടെ രാഷ്ട്രീയ സാഹിത്യ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കോളേജ് വൈസ് പ്രിന്‍സിപ്പൽ ഡോ.സിസ്റ്റര്‍ ഷീബ എ.സി. അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ്‌ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, രാഷ്ട്രതന്ത്രം വിഭാഗം മേധാവി അമ്പിളി തോമസ്, ചരിത്രവിഭാഗം വിദ്യാർത്ഥി റന്ന എന്നിവര്‍ സംസാരിച്ചു.

പ്രോവിഡന്‍സ് കോളെജില്‍ നേതാക്കളുടെ ഗാലറി പുസ്തക പ്രദര്‍ശനം ആരംഭിച്ചു

More From Author

ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാര്‍ച്ച് ഒന്നിന് കൊടിയേറും

ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാര്‍ച്ച് ഒന്നിന് കൊടിയേറും

പ്രാവിൻ കൂട് ഷാപ്പ് എറണാകുളത്ത് നിര്‍മ്മാണം തുടങ്ങി

പ്രാവിൻ കൂട് ഷാപ്പ് എറണാകുളത്ത് നിര്‍മ്മാണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *