അമൃതകിരണം മെഡി ക്വിസ് 29ന്; രജിസ്ട്രേഷൻ തുടങ്ങി

കോഴിക്കോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) നടത്തിവരുന്ന അമൃതകിരണം ഡിസംബർ 29ന് (ഞായർ ) കോഴിക്കോട് ഐ എം എ ഹാളിൽ നടക്കും.

ആരോഗ്യരംഗത്ത് നിലനിൽക്കുന്ന അബദ്ധജടിലമായ വിവരങ്ങളെ മാറ്റുവാനും വിദ്യാർത്ഥികളിൽ ശരിയായ ആരോഗ്യ അവബോധം ഉണ്ടാണ്ടാക്കാനുമാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു വിദ്യാലയത്തിൽ നിന്നും ഒരു രജിസ്ട്രേഷനാണ് നടത്തേണ്ടത്. ജില്ലാതലത്തിൽ വിജയിക്കുന്ന ടീമിനെ ജനുവരി 18ന് കുമരകത്ത്നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.

ക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ നൽകും.

പങ്കെടുക്കുന്നവർ ഡിസംബർ 25നു മുമ്പ് ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ലിങ്ക്: https://forms.gle/5BFK7zCNmsuN43jY8

More From Author

ബിഡിജെഎസ് മുന്നണി മാറി യുഡിഎഫിൽ ചേരണമെന്ന ആവശ്യം ശക്തം

എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *