വിരമിക്കാനൊരു ദിനം അവശേഷിക്കേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ റെയ്ഡ്

വിരമിക്കാനൊരു ദിനം അവശേഷിക്കേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ റെയ്ഡ്

ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി. കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദിലീപ് എം എസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി വിജിലന്‍സ്.

ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകള്‍ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്തിന്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. വയനാട്ടിലും കോഴിക്കോടുമായി ഇന്ന് രാവിലെ മുതല്‍ നാലിടങ്ങളില്‍ ആയിരുന്നു പരിശോധന നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുതുള്ള അന്വേഷണമാണ് നടക്കുന്നത്.

വിരമിക്കാനൊരു ദിനം അവശേഷിക്കേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ റെയ്ഡ്

More From Author

പ്രവചിച്ചത് ഒറ്റപ്പെട്ട മഴ; ലഭിച്ചത് കനത്ത മഴ

പ്രവചിച്ചത് ഒറ്റപ്പെട്ട മഴ; ലഭിച്ചത് കനത്ത മഴ

പ്രളയ സാധ്യത; കോരപ്പുഴയില്‍ മഞ്ഞ അലര്‍ട്ട്; xylem kozhikode psc, xylem psc coaching center calicut, xylem psc coaching kozhikode contact number

പ്രളയ സാധ്യത; കോരപ്പുഴയില്‍ മഞ്ഞ അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *