സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ്  റഹ്മാനിയ ഹയർ സെക്കന്ററി സ്കൂളിന്

സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ്  റഹ്മാനിയ ഹയർ സെക്കന്ററി സ്കൂളിന്

കോഴിക്കോട്‌: സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി കോഴിക്കോട് റഹ്‌മാനിയ ഹയർ സെക്കന്ററി സ്കൂളിനെ  തെരഞ്ഞെടുത്തു.  വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂൾ,കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.

2023 – 2024 അധ്യയനവർഷം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായ് നടത്തിയ കാലാവസ്ഥ സെമിനാർ, വൃക്ഷത്തൈ നടീൽ, ജലസംരക്ഷണം, കാർബൺ ന്യൂട്രൽ ക്യാമ്പസ്‌  ബോധവൽക്കരണം, പ്ലാസ്റ്റിക് മലിനീകരണം തടയൽ,അന്യം നിന്ന് പോവുന്ന മരോട്ടിക പ്ലാന്റ് ചെയ്യൽ ,മാമ്പുഴയെ പുനർജനിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ, പ്രകൃതി പഠന ക്യാമ്പുകൾ, സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ മലീനീകരണനിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങൾ, അധിനി വേശ സസ്യങ്ങളെ കുറിച്ചുള്ള ബോധ വത്കരണ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സീഡ് പെൻ, കുട, പേപ്പർ ബാഗ് നിർമാണം, പരിസ്ഥിതി സൗഹൃദ പൊതി (  wrap), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM )മായി സഹകരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിവയാണ് റഹ്മാനിയ സ്കൂളിനെ അവാർഡിന് അർഹമാക്കിയത്.  

അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ  യോഗം ഉദ്ഘാടനം ചെയ്യുകയും കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് മികച്ച ക്ലബ്ബുകൾക്ക് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. 

സ്റ്റാഫ് കോർഡിനേറ്റർ, ഡോ : സിദ്ധീഖ് തച്ചോളിൽ, ക്ലബ്‌ പ്രവർത്തകരായ ദേവനന്ദന കെ വി, സിയാ സൈനബ് കെ സി, മുഹമ്മദ്‌ റോഷൻ ടി, മുഹമ്മദ്‌ ഫുഹാദ് കെ സി  എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

അവാർഡ് ജേതാക്കളെ പ്രിൻസിപ്പൽ സുബൈദ എ, മുഹമ്മദ്‌ ഷമീം, റസിഡന്റ്‌ മാനേജർ എന്നിവർ അഭിനന്ദിച്ചു. 

സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ്  റഹ്മാനിയ ഹയർ സെക്കന്ററി സ്കൂളിന്

More From Author

മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശക ഫീസ് വർദ്ധനവ് പിൻവലിക്കുക: എഐവൈഎഫ്

കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശക ഫീസ് വർദ്ധനവ് പിൻവലിക്കുക: എഐവൈഎഫ്

Leave a Reply

Your email address will not be published. Required fields are marked *