കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പാസ്സ് വഴി സന്ദർശനം അനുവദിച്ചപ്പോൾ സന്ദർശനത്തിന് മണിക്കൂറിനു 50 രൂപ ഈടാക്കാൻ ഉള്ള തീരുമാനം പിൻവലിക്കണമെന്ന് എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. റിയാസ് അഹമ്മദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.