താമരശേരി ചുരത്തില്‍ ഇന്നും നിയന്ത്രണം തുടരും, thamarassery news, thamarassery varthakal

താമരശേരി ചുരത്തില്‍ ഇന്നും നിയന്ത്രണം തുടരും

BUY: truke Mega 9 New Launch True Wireless in Ear Earbuds W/ 24-Bit Lossless Spatial Audio, 70H Battery Fast Charge Ear Buds, Leather Finish, 13mm Speakers TWS, 40ms Ultra Low Latency, 4Mics ENC

കോഴിക്കോട് – വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ ഇന്നും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ അറിയിപ്പ്. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയായതിനാൽ താമരശേരി ചുരത്തിൽ ഉണ്ടാകാനിടയുള്ള തിരക്ക് വലിയ ഗതാഗതക്കുരുക്കിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇന്നലെ ചുരത്തിൽ പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു.

താമരശ്ശേരി ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനുമാണ് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. ചുരത്തിലെ വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. ചുരത്തിൽ കൂട്ടം കൂടാനും പാടില്ല. ഇന്ന് രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.

പെരുന്നാൾ ആഘോഷവും, അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ താമരശേരി ചുരത്തിൽ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് മുൻപ് ഇടയാക്കിയിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വയനാട്ടിൽ നിന്ന് ചുരമിറങ്ങി കോഴിക്കോടേക്ക് വരുന്ന ആംബുലൻസുകൾക്ക് അടക്കം ഇത്തരത്തിൽ ഗതാഗത തടസമുണ്ടായാൽ ബുദ്ധിമുട്ടുണ്ടാകും. സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും താമരശേരി പൊലീസ് അറിയിച്ചു.

താമരശേരി ചുരത്തില്‍ ഇന്നും നിയന്ത്രണം തുടരും

More From Author

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

PDC അത്ര ചെറിയ ഡിഗ്രി അല്ല  വീഡിയോ ഗാനം, calicut theaters, calicut films, kozhikode films, kozhikode theaters, kozhikode theaters film times, film release date, pdc release date, pdc film release date

PDC അത്ര ചെറിയ ഡിഗ്രി അല്ല  വീഡിയോ ഗാനം

Leave a Reply

Your email address will not be published. Required fields are marked *