പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്നു; സംഭവം സ്വകാര്യ ബാങ്കില്‍

പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്നു; സംഭവം സ്വകാര്യ ബാങ്കില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ വൻ കവർച്ച. ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയാണ് കവർന്നത്. പന്തീരങ്കാവിലെ സ്വകാര്യ ബാങ്കിലാണ് സംഭവം. 

സ്‌കൂട്ടറിലെത്തിയ ആൾ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

പന്തീരങ്കാവിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിൻ്റെ കയ്യിൽ നിന്നാണ് പണം നഷ്‌ടപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതി പണം തട്ടിപ്പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടു.

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പന്തീരങ്കാവ് പൊലീസും കോഴിക്കോട് സിറ്റി പൊലീസും പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.

പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്നു; സംഭവം സ്വകാര്യ ബാങ്കില്‍

More From Author

കോഴിക്കോട് ബീച്ചില്‍ മാതൃക ഭക്ഷണ തെരുവ് സ്ഥാപിക്കും, kozhikode psc coaching, kozhikode psc exam, kozhikode psc exam center, kozhikode psc coaching, psc exam, psc exam coaching kozhikde, psc exam office kozhikode

കോഴിക്കോട് ബീച്ചില്‍ മാതൃക ഭക്ഷണ തെരുവ് സ്ഥാപിക്കും

മഴക്കാല ഭക്ഷ്യ സുരക്ഷ പരിശോധന: 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു, kozhikode news, calicut news, kozhikode food, kozhikode eateries, kozhikode rahmath, kozhikode sagar, kozhikode food items

മഴക്കാല ഭക്ഷ്യ സുരക്ഷ പരിശോധന: 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *