ഇന്ത്യയില്‍ മുന്നേറാനുള്ള പദ്ധതികളുമായി സ്‌കോഡ Surging ahead: Škoda Auto outlines framework to strengthen India growth plan 2025 to become the ‘Biggest Year’ for Škoda Auto India

ഇന്ത്യയില്‍ മുന്നേറാനുള്ള പദ്ധതികളുമായി സ്‌കോഡ

തിരുവനന്തപുരം: ഇന്ത്യയിലെ വളര്‍ച്ചയെ ശാക്തീകരിക്കുന്നതിനായുള്ള പദ്ധതിയുമായി സ്‌കോഡ ഓട്ടോ. ഇതിന്റെ ഭാഗമായി ശക്തവും ഭാവിയെ നേരിടാന്‍ കഴിയുന്നതുമായ ഒരു ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനും ഉപഭോക്താക്കളോട് കൂടുതല്‍ അടുക്കാനും ഉപഭോക്താവിനെ മനസിലാക്കി കൊണ്ട് സമ്പൂര്‍ണ്ണമായി ഉല്‍പന്ന നിരയെ ശാക്തീകരിക്കാനും ത്വരിതഗതിയില്‍ ശൃംഖല വ്യാപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് പ്രാപ്യത വര്‍ദ്ധിപ്പിക്കാനും സ്‌കോഡ ഇന്ത്യ ലക്ഷ്യമിടുന്നു. ഉടമകള്‍ക്ക് സമാനതകളില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കും ഒരു എസ് യു വി എന്ന ലക്ഷ്യത്തോടൊപ്പം സെഡാന്‍ പൈതൃകം മെച്ചപ്പെടുത്തുക, സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ബിസിനസ് ശാക്തീകരിക്കുക, കോര്‍പറേറ്റ്, ഗ്രാമീണ ചാനലുകളെ മെച്ചപ്പെടുത്തുക, ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.

ലോകമെമ്പാടും 130 വര്‍ഷത്തെ സമ്പന്നമായ ചരിത്രമുള്ള സ്‌കോഡ 2025ല്‍ ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഉപഭോക്താക്കളുമായി അടുക്കുന്നതിനായി ഇന്ത്യന്‍ വിപണിയില്‍ പ്രധാനപ്പെട്ട ബ്രാന്‍ഡ്, ഉല്‍പന്ന, ശൃംഖല, ഉപഭോക്തൃ കേന്ദ്രീകൃത പദ്ധികള്‍ നടപ്പിലാക്കും.

യൂറോപ്പിന് പുറത്ത് സ്‌കോഡ ഓട്ടോയ്ക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. ഉപഭോക്താവിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചാണ് ഞങ്ങളുടെ ഉല്‍പന്ന വിപണന തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. അത് ഞങ്ങളുടെ പുരോഗതിയുടെ പാതയ്ക്ക് ഊര്‍ജം പകരുന്നു. ഞങ്ങളുടെ ശൃംഖലയെ തന്ത്രപരമായി വ്യാപിപ്പിച്ചും ഗുണമേന്മ, സുരക്ഷ, മൂല്യം എന്നിവയിലുള്ള ഞങ്ങളുടെ പൈതൃകം ഉറപ്പിച്ചും കൊണ്ട് ഞങ്ങള്‍ ഉപഭോക്താവുമായി അടുക്കുന്നു. 2025 എന്നത് ഇന്ത്യയില്‍ ഞങ്ങളുടെ ബ്രാന്‍ഡിനെ ശാക്തീകരിക്കുകയും മുന്നേറുകയും ചെയ്യുന്ന വര്‍ഷമാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മുന്നേറാനുള്ള പദ്ധതികളുമായി സ്‌കോഡ

More From Author

സൗത്ത് മണ്ഡലത്തിലെ 10, പ്ലസ് ടു, വി എച്ച് എസ് സി വിജയികളെ അനുമോദിക്കുന്നു

സൗത്ത് മണ്ഡലത്തിലെ 10, പ്ലസ് ടു, വി എച്ച് എസ് സി വിജയികളെ അനുമോദിക്കുന്നു

മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

പന്തീരാങ്കാവ് ഈസാഫ് ബാങ്ക് കവര്‍ച്ച; പ്രതി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *