July 12, 2025
തെക്കേപ്പുറം എന്‍ആര്‍ഐ മീറ്റ് ആഗസ്റ്റ്1,2 തിയ്യതികളിൽ, kozhikode news, calicut news, best psc coaching center kozhikode, psc coachng center calcut
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെയും മുൻ പ്രവാസികളെയും പങ്കെടുപ്പിക്കും

അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെയും മുൻ പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഖാസി നാലകത്ത് മുഹമ്മദ്കോയ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 2025 ആഗസ്റ്റ് 1, 2 തിയ്യതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ (ഇ.വി. നഗർ)വെച്ച് തെക്കേപ്പുറം എന്‍ആര്‍ഐ മീറ്റ് സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി രണ്ട് ദിവസത്തെ *ഖസാന* പ്രദർശന-വിപണന മേളയും ഒരുക്കുന്നു. തെക്കേപ്പുറത്തെഹെറിറ്റേജ് ശേഖരങ്ങളുടെ പ്രദർശനത്തിന്ന് പുറമേ വാണിജ്യ വ്യവസായ-ഫുഡ് സ്റ്റാളുകളുമുണ്ടാകും. ചടങ്ങിൻ്റെ ഭാഗമായി തെക്കേപ്പുറത്തെ ശാക്തീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിലവിലെ പ്രവാസികളെ ആദരിക്കും.

രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ രണ്ട് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും.

മീറ്റിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും, പ്രമോഷൻ വീഡിയോ റിലീസിങ്ങും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, ഫൗണ്ടേഷൻ ചെയർമാൻ ഡോ.കെ.കുഞ്ഞാലിക്ക് കൈമാറി നിർവ്വഹിച്ചു.

ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സി.എ.ഉമ്മർ കോയ അദ്ധ്യക്ഷത വഹിച്ചു.എം.വി. മുഹമ്മദലി,ആർ. ജയന്ത് കുമാർ, എം.അബ്ദുൾ ഗഫൂർ,എസ്.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ സ്വാഗതവും ട്രഷറർ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Kerala PSC Exam Tips: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് നടത്തുന്നത് എന്നാണ്?

തെക്കേപ്പുറം എന്‍ആര്‍ഐ മീറ്റ് ആഗസ്റ്റ്1,2 തിയ്യതികളിൽ

Leave a Reply

Your email address will not be published. Required fields are marked *