അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്‌ കാലിക്കറ്റില്‍ 27-ന് തുടങ്ങും, calicut university news, university news, calicut universtiy, kozhikode news, calicut news, kozhikode varthakal, calicut varthakal

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്‌ കാലിക്കറ്റില്‍ 27-ന് തുടങ്ങും

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്
കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം.

80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു.

യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ്‌ ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്‌ കാലിക്കറ്റില്‍ 27-ന് തുടങ്ങും

More From Author

കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ക്രിക്കറ്റ്: ദേവഗിരി ചാമ്പ്യൻസ് , calicut news, calicut varthakal, calicut university news,

കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ക്രിക്കറ്റ്: ദേവഗിരി ചാമ്പ്യൻസ് 

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷ മാറ്റി, calicut university news, calicut university, university, calicut university, calicut news, calicut reporter

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *