
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
നിർമ്മാണത്തിലുള്ള ഇരുനില വീടിന്റെ സൺ ഷേഡ് തകർന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. നല്ലളം കുന്നുമ്മൽ സ്വദേശി ലത്തീഫ് ആണ് മരിച്ചത്.
ഇരുനില വീടിന്റെ മുകൾ നിലയിലെ രണ്ടാഴ്ച മുമ്പ് നിർമ്മിച്ച സൺ ഷേഡിന്റെ സപ്പോർട്ടിങ് പലക മാറ്റുന്നതിനിടെയാണ് അപകടം.
തകർന്ന് വീണ സൺ ഷേഡിനൊപ്പം താഴേക്ക് വീണ ലത്തീഫിനു മേൽ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലത്തീഫിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.