
2025 ജൂൺ 11 ന് വേൾഡ് അത്ലറ്റിക്സ് നേരിട്ട് നടത്തിയ റെഫറി സെലക്ഷനിൽ ബ്രോൺസ് ലെവൽ നേട്ടവുമായി ഡോ. റോയ് വി ജോൺ.
കോമൺ വെൽത്ത് ഗെയിംസ്, എഷ്യൻ അത്ലറ്റിക്സ പാമ്പ്യൻഷിപ്പ്, ഓൾസ്റ്റാർ അതലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ നിയന്തിച്ചിട്ടുള്ള പരിചയമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്.
കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രാക്കനെ നിയന്ത്രിച്ചത് ഡോ. റോയ് ജോണായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സിൽ നിന്നും അത്ലറ്റിക്സ് കോച്ചിംഗിൽ എ ഗ്രേഡ് നേടിയിട്ടുള്ള റോയ് ജോൺ കാലിക്കറ്റ് യൂണിവേഴ്സിറ്റി അതലറ്റിക്സ് ടീം കോച്ച്, മനേജർ എന്നീ നിലകളിലും പ്രവർത്തിച്ചുട്ടുണ്ട്.
ഗവ.ഫിസിക്കൽ എജ്യൂക്കേഷൻ കോളജ് മുൻ പ്രിൻസിപ്പൽ, ദേവഗിരി സെന്റ് ജോസഫസ് കോളജ് സ്പോർട്ടസ് മാനേജ്മെൻ്റ വിഭാഗം മേധാവി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടും സി ഐ സി എസ് ബി എഡ് കോളേജിലെ കായിക വിഭാഗം വിസിറ്റിംഗ് ഫ്രെഫസറുമാണ്.