July 13, 2025

 മൈക്രോ സോഫ്​റ്റ്​ മോസ്റ്റ് വാല്യൂബൾ പ്രൊഫഷണൽ (എം.വി.പി) അവാർഡ് നാലാം  തവണയും സ്വന്തമാക്കി മലയാളി.​ ഡേറ്റാ അനലറ്റിക്സ് ട്രെയിനറും കൺസൾട്ടന്റുമായ അൽഫാൻ ഈ വർഷം മൈക്രോസോഫ്റ്റ്  എക്സൽ, പവർ ബി ഐ ഒരുമിച്ചുള്ള ഡാറ്റ പ്ലാറ്റ്ഫോം എന്ന വിഭാഗത്തിലാണ് അവാർഡ് കരസ്ഥമാക്കിയത്. കോഴിക്കോട് കുറ്റിച്ചിറ  സ്വദേശിയാണ്. ഇന്ത്യയിൽ ആദ്യമായാണ്  ഈ രണ്ട് അപ്ലിക്കേഷൻ വിഭാഗങ്ങൾക്കുള്ള അവാർഡ് ഒരുമിച്ചു ഒരാൾ സ്വന്തമാക്കുന്നത്.  വാഷിങ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് ഇൗ വിഷയത്തിൽ പ്രഭാഷണത്തിന് അവസരമുണ്ട്.  കഴിഞ്ഞ മൂന്ന്  വർഷവും മൈക്രോസോഫ്​റ്റ്​ എക്സൽ വിഭാഗത്തിൽ അൽഫാൻ പുരസ്കാരം നേടിയിരുന്നു.

വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അൽഫാൻ ഡേറ്റ അനലറ്റിക്സിനെ കുറിച്ച് അറിവ് പകരുന്നു. വിദ്യാർഥികൾ തൊട്ട് പ്രൊഫഷണലുകൾ വരെ നാലുലക്ഷത്തിലധികം പേർ അൽഫാനെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും  മൈക്രോ സോഫ്​റ്റ്​ സാ​​ങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നുണ്ട്. 

2007ൽ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി കരിയര്‍ തുടങ്ങിയ അല്‍ഫാന്‍ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ്, ഐ.ബി.എം, അസെഞ്ച്വര്‍, കാര്‍ഗില്‍ തുടങ്ങിയ വൻകിട ഐടി കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അധ്യാപനത്തോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച്​ സ്വന്തമായി റോസ്​ ആൻഡ്​ കോളംസ്​ എന്ന ബ്രാൻഡിന് രൂപം നൽകി. 

അൽഫാന് നാലാം തവണയും മൈക്രോസോഫ്റ്റ് അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *

Related News