
വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈം ബ്രാഞ്ച് സിഐ എന്നിങ്ങനെ വ്യാജ പോലീസ് ചമഞ്ഞ് പണം തട്ടിയ കാസർകോട് സ്വദേശി പിടിയിൽ. തളങ്ങര കുന്നിൽ മുഹമ്മദ് മുസ്തഫയെ ആണ് ഫറോക്ക് പോലീസും എസിപി സ്ക്വഡും ചേർന്ന് പിടികൂടിയത്.
തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞ്
ഫറോക്ക് ചുങ്കം, മലപ്പുറം സ്വദേശികളിൽ നിന്ന് 5000 രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിലാണ് ഫറോക്ക് പോലീസ് കേസടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് ഫറോക്ക് പോലീസും എസിപി സ്ക്വഡും ചേർന്ന് പിടികൂടിയത്.
പന്തീരങ്കാവ് സിഐ ചമഞ്ഞ് പന്തീരങ്കാവിൽ തേങ്ങ വില്പനക്കാരനിൽ നിന്ന് 10,000 രൂപ തട്ടിയെടുത്ത പരാതിയിലും പന്തീരങ്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ കർണാടക, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, മാവൂർ, മുക്കം, പന്തീരാങ്കാവ് ഫറോക്ക്, മലപ്പുറം, തിരൂർ സ്റ്റേഷനുകളിലും സമാന തരത്തിലുള്ള കേസുകളുണ്ട്.