July 14, 2025
വീരവണക്കത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ എം.പി. പ്രകാശനം ചെയ്തു, kozhikode cinema, calicut cinema, best psc coaching center kozhikode

അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ ഗാനം തമിഴ്നാട് വിടുതലൈ ചിരുത്തൈകൾ കക്ഷി നേതാവ് ഡോ. തൊൾ.തിരുമാവളവൻ എം.പി. ചെന്നൈയിൽ പ്രകാശനം ചെയ്തു. ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളായ റിതേഷ് ഏറ്റുവാങ്ങി.

” നുകത്തടിയൈ തോളിൽ സുമന്ത ഉഴൈപ്പാളികളേ…” എന്നു തുടങ്ങുന്ന ഗാനം പാടിയത് യാസിൻ നിസാറാണ്. നവീൻ ഭാരതിയുടെ വരികൾക്ക് ജെയിംസ് വസന്തൻ ഈണം നല്കിയിരിക്കുന്നു.

ജാതിപരമായ ഉച്ചനീചത്വങ്ങളും അവകാശ നിഷേധങ്ങളും അനുഭവിച്ചിരുന്ന കീഴാള ജനതയുടെ പോരാട്ടത്തിൻ്റെ നേർചിത്രമാണ് ഈ ഗാനമെന്ന് ഡോ. തിരുമാവളവൻ അഭിപ്രായപ്പെട്ടു.  

‘വീരവണക്കം’ എന്ന ചിത്രത്തിന് തമിഴ്നാട്ടിൽ വൻ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രത്തിൻ്റെ നിർമ്മാണ സ്ഥാപനമായ VISARAD CREATIONS യൂട്യൂബ് ചാനലിലാണ് ഗാനം ഉള്ളത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത “തെൻട്രലേ മലൈ തെൻട്രലേ..” എന്ന ഗാനം രണ്ടു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. തുടർന്നുള്ള ഗാനങ്ങളും ട്രെയിലറുകളും മറ്റും വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനൽ വഴി കാണാനാകും.

 ചടങ്ങിൽ അനിൽ വി.നാഗേന്ദ്രൻ, ഛായാഗ്രാഹകൻ ടി. കവിയരശ്, അസ്സോസിയേറ്റ് ഡയറക്ടർ രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വീരവണക്കത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ എം.പി. പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *