
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ വോളീബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ല മിനി വോളീബോൾ ചാംപ്യൻഷിപ് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
ആൺകുട്ടികളുടെ വിഭാഗം ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ നിർവ്വഹിച്ചു. വൈകുന്നേരം നടന്ന ഫൈനൽ മത്സരത്തിൽ ജിജോ കോട്ടൂരിനെ നേരിട്ടുള്ള 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി വോളി ഫ്രണ്ട്സ് പയമ്പ്ര ജേതാക്കളായി.
സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി ടി കെ രാഘവൻ മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ കോച്ച് സമ്മാനിച്ചു ചടങ്ങിൽ കെ പ്രദീപൻ, രാമദാസ് കെ, അനൂപ് പാറോൽ, പ്രദീപ്കുമാർ പി പി എന്നിവർ പങ്കെടുത്തു.
ജില്ല മിനി വോളീബോൾ ചാംപ്യന്‍ഷിപ്പ്: വോളി ഫ്രണ്ട്സ് പയമ്പ്ര ജേതാക്കള്‍