
കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് & ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സ്വച്ചതാ ഹി സേവായുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണവും തൈ നടീല്‍ പ്രവര്‍ത്തനവും നടത്തി.
ചടങ്ങിന്റെ ഉത്ഘാടനം ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന് നിര്‍വഹിച്ചു. കോഴിക്കോട് സ്റ്റേഷന് മാനേജര്‍ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ചു.
റെയില്‍വേ ഡിഎംഒ ഡോ ബ്രയോണ് ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സ്റ്റേഷന് മാനേജര്‍ വിനോദ്കുമാര്‍, ചേംബര്‍ ജോ: സെക്രട്ടറി കെ.ഹാഷിം, മാനേജിങ് കമ്മിറ്റി മെമ്പര്‍മാരായ കോയട്ടിമാളിയേക്കല്, അബ്ദുല്‍ റഷീദ്, എന്‍.റിയാസ്. ടി.സാജിദ്. എന്നിവര്‍ പ്രസംഗിച്ചു.