
മലബാറിൻ്റെ വിശിഷ്യാ കോഴിക്കോടിൻ്റെ ആരോഗ്യ ശുശ്രൂഷ രംഗത്ത് അര നൂറ്റാണ്ട് കാലം സേവനമർപ്പിച്ച് ശതാബ്ധിയുടെ നിറവിൽ കൊച്ചിയിലെ രവിപുരത്തെ വസതിയിൽ വിശ്രമത്തിൽ കഴിയുന്ന ഡോ.സി.കെ. രാമചന്ദ്രനെ ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ ആദരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.കുഞ്ഞാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് മെമൻ്റോയും പൊന്നാടയും സമ്മാനിച്ചു.
എം.വി.റംസി ഇസ്മായിൽ, കെ.വി. ഇസ്ഹാഖ്,സി.പി. മാമുക്കോയ, ആർ.ജയന്ത് കുമാർ, പി.പി.ഷബീർ ഉസ്മാൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട്ടുകാർ നൽകിയ സ്നേഹവും,കരുതലും അവിസ്മരണീയമാണെന്നും താൻ എക്കാലവും അത് ഓർത്തു വെക്കുമെന്നും പ്രതിസ്പന്ദനത്തിൽ ഡോ. സി.കെ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.