
കോഴിക്കോട്: റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
ടീം ഇനത്തിൽ ഹാക്കത്തോൺ,സ്റ്റാർട്ട്അപ്പ് പിച്ചിങ്ങ് ചാലഞ്ച് വ്യക്തിഗത ഇനത്തിൽ സ്കിൽ കോംപറ്റീഷൻ എന്നിവയിലാണ് മത്സരം .ഒക്ടോബര്‍ 3-ന് രാവിലെയാണ് മത്സരം ആരംഭിക്കുക. ഹാക്കത്തോണിൽ രണ്ടു ദിവസങ്ങളിലായി 8 മണിക്കൂർ ആണ് ഒരു ടീമിന് നൽകുന്ന പരമാവധി സമയം.
ഒരു ടീമിൽ പരമാവധി 5 അംഗങ്ങളെ പാടുള്ളൂ. സ്റ്റാർട്ട്അപ്പ് പിച്ചിങ്ങ് ചലഞ്ചിൽ വിഷായവതരണത്തിന് 5 മിനിറ്റാണ് ലഭിക്കുക
വ്യക്തിഗത ഇനമായ സ്കിൽ കോംപറ്റീഷനിൽ ഡിസൈൻ,ആശയവിനിമയം, സാങ്കേതികവിദ്യ എന്നിവയിലാണ് മത്സരം.
ഹാക്കത്തോൺ,സ്റ്റാർട്ട്അപ്പ് പിച്ചിങ്ങ് ചാലഞ്ച് എന്നിവയ്ക്ക് യഥാക്രമം 25,000, , 10, 000, 5000 എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മാനം’
സ്കിൽ കോംപറ്റീഷന്‍ ഇത് 15,000, 500 0,2500 എന്നിങ്ങനെയാണ്.
Phone: +91-80895 25353. Email: [email protected]