
മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിനു സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കൊയിലാണ്ടി സ്വദേശി സാജിദ എന്ന യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കാറിലുണ്ടായിരുന്ന താനൂർ സ്വദേശികളായ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ബീച്ച് പരിസരത്ത് നിന്നാണ് ഇവർ മാവൂർ റോഡിലേക്ക് കാർ ഓടിച്ചെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മാവൂർ റോഡിലെ സിഗ്നലിന് സമീപത്തുള്ള സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്നവരെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗോപാലന്റെ ജീവൻ രക്ഷിക്കാനായില്ല.
Buy Amazon Echo Show 10 with Wipro Simple Setup 9W LED Smart Bulb