മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് (മലബാര്‍ ഡേ) മലബാര്‍ ഗ്രൂപ്പ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കോഴിക്കോട് ബീച്ചും പരിസരവും ശുചീകരിച്ചു. മലബാര്‍ ഗ്രൂപ്പ് തുടര്‍ന്നുവരുന്ന സന്നദ്ധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ സബ് കളക്ടര്‍ എസ്. ഗൗതം രാജ് ബീച്ച് ശുചീകരണം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഷര്‍ ഒ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, നിഷാദ് എ.കെ, ഷറീജ് വി.എസ്, കോര്‍പ്പറേറ്റ് ഹെഡ് അഹമ്മദ് ബഷീര്‍ എം.പി, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് ആര്. അബ്ദുള്‍ ജലീല്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഹെഡ് ഷഫീഖ് വി.എസ്, മറ്റു മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മലബാര്‍ ഗ്രൂപ്പിലെ 600ലധികം ജീവനക്കാര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലും പ്രകൃതി സംരക്ഷണത്തിലും മലബാര്‍ ഗ്രൂപ്പ് എന്നും മുന്‍പന്തിയിലാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു. ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. ജീവനക്കാര്‍ക്കിടയില്‍ സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് മലബാര്‍ ഗ്രൂപ്പ് നടത്തുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ജീവനക്കാര്‍ക്ക് മലബാര്‍ ഗ്രൂപ്പ് വര്‍ഷത്തില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ സിഎസ്ആര്‍ അവധിയും നല്‍കുന്നുണ്ട്. ഒപ്പം ജീവനക്കാര്‍ക്ക് സ്വയം ഒരു ദിവസം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ അവധി വിനിയോഗിക്കുന്നതിനെയും കമ്പനി പ്രോത്സാഹിപ്പിക്കുന്നു. ഈ രീതിയില്‍ തങ്ങളുടെ ഒരു ജീവനക്കാരന് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് ദിവസം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന ‘ഹംഗര്‍-ഫ്രീ വേള്‍ഡ്’ പദ്ധതിയിലൂടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 116 നഗരങ്ങളില്‍ ദിനം പ്രതി 10,5000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപൊതികള്‍ ലഭ്യമാക്കുന്നുണ്ട്. സ്കൂളില്‍ ചേരാത്തതോ പഠനം നിര്‍ത്തിയതോ ആയ കുട്ടികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കുന്ന പദ്ധതിയായ മൈക്രോ ലേണിങ് സെന്ററുകള്‍ (എംഎല്‍സി) വഴി ഇപ്പോള്‍ 1531 കേന്ദ്രങ്ങളിലായി 60,000 കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ട്.
സമൂഹത്തിലെ നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി പാര്‍പ്പിച്ച് സംരക്ഷിക്കുന്നതിനായി ‘ഗ്രാന്റ്മാ ഹോം’ പദ്ധതിയും മലബാര്‍ ഗ്രൂപ്പ് തണല്‍ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിവരുന്നുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, തൃശ്ശൂര്‍, എറണാകുളം എന്നീ നഗരങ്ങളില്‍ ഗ്രാന്‍ഡ്മാ ഹോം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട്ടിലും കോഴിക്കോട് കൊടുവള്ളിയിലും ഫറോക്കിലും ഗ്രാന്റ്മാ ഹോമുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലും ഗ്രാന്റ്മാ ഹോം പദ്ധതി നടപ്പാക്കും.
1993ല്‍ മലബാര്‍ ഗ്രൂപ്പ് സ്ഥാപിതമായത് മുതല്‍ ഇ.എസ്.ജി തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ സി.എസ്.ആര് പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ലാഭത്തിന്റെ അഞ്ച് ശതമാനം നീക്കിവെക്കുന്നുണ്ട്. വിശപ്പ് രഹിത ലോകം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സി.എസ്.ആര് പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ഇതിനകം 356 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.

