കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഡിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ മത്സരരംഗത്തുണ്ട്.
ആകെയുള്ള 28 ഡിവിഷനിൽ 14 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. എടച്ചേരി, കായക്കൊടി, മേപ്പയൂര്‍, ചാത്തമംഗലം, കക്കോടി, ബാലുശ്ശേരി, കാക്കൂര്‍ എന്നീ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്തും അബ്ദുറഹ്മാന് എടക്കുനിയും ആദ്യഘട്ട സ്ഥാനാർഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുനീര്‍ മേപ്പയൂര്‍ വാര്‍ഡിലും അബ്ദുറഹ്മാന് ചാത്തമംഗലം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്. അഭിലാഷ് ബാലുശ്ശേരി വാര്‍ഡിലും മത്സരിക്കുന്നു.

