കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ വെച്ചുനടന്ന കാലിക്കറ്റ് സർവകലാശാല പുരുഷവിഭാഗം വോളിബാൾ ടൂർണമെൻ്റിൽ ചേളന്നൂർ എസ്. എൻ കോളേജിനെ പരാജയപ്പെടുത്തി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വിജയികളായി. സ്കോർ (25 -19), (25 -16)(25-20). കഴിഞ്ഞ വർഷവും ക്രൈസ്റ്റ് കോളേജായിരുന്നു ജേതാക്കൾ.
സിറ്റി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ് എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
ചടങ്ങിൽ സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് റോയ് വി. ജോൺ, സർവകലാശാല ഡയറക്ടർ കെ.പി. മനോജ്, മുൻ ഇന്ത്യൻ വോളിബോൾ താരം അബ്ദുൾ നസീർ, ഫാ.ബോണി അഗസ്റ്റ്യൻ, ഡോ.രേഖ ജോസ് എന്നിവർ സംസാരിച്ചു.
ലോക അത്ലറ്റിക്സ് ബ്രോൺസ് ലെവൽ റഫറിയായി സെലക്ഷൻ ലഭിച്ച റോയ് വി. ജോൺ, സീസൺ-4 പ്രെം വോളി ലീഗിൽ ചാമ്പ്യൻമാരായ ബാംഗ്ളൂർ ടോർപ്പിഡോസ് ടീമംഗം ദേവഗിരി കോളേജ് മൂന്നാം വർഷ ലിറ്ററേച്ചർ വിദ്യാർത്ഥി നാജി അഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Buy now: ASICS Men’s Gel-Courtmov Indoor Sports Shoes

