കോഴിക്കോട് : ഉണ്ണിക്കുളം പൂനൂർ ടൗണിലും ഞാറപൊയിൽ ജംഗ്ഷനിലും പൊതുകിണറിന് സമീപവും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്. നടപടികൾ സ്വീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 21 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പഞ്ചായത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സി.പി.എ. റഷീദ് പുന്നൂർ സമർപ്പിച്ച പരാതിയിലാണ് നടപടി.
