കോഴിക്കോട്: 39ാം ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ ഉദ്ഘടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഓഫീസ് മലബാർ പാലസിൽ മാനുവൽ ആൻ്റണി ഉദ്ഘാടനം ചെയ്തു.
അഡ്വ. പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. തൃദീപ് കുമാർ, ട്രഷറർ ടി.സി ബസന്ത്, മാനുവൽ ആൻ്റണി, അഡ്വ. എം. രാജൻ, ഷെറിൻ ഗംഗാധരൻ, പി.വി.അനൂപ് കുമാർ, അനിൽ സുകുമാർ , ഡോ. ആശാസ് കുമാർ, സുദർശൻ ബാലൻ, ഡോ. പി. എൻ അജിത, സന്തോഷ് കുമാർ, ബൈജൂ കക്കോത്ത്, വഹീദ നൗഷാദ് സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: പി.വി. ചന്ദ്രൻ (ചെയർമാൻ), ഡോ: മിലി മണി (വൈസ് ചെയർ പേഴ്സൺ), പി.രാധാകൃഷ്ണൻ (ജനൽ കൺവീനർ).

