സ്റ്റാഫ് നഴ്സ് നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി എച്ച്.എം.സി/കാസ്പ്/അഡ്ഹോക്ക് മുഖേന സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 23ന് രാവിലെ 11ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം കോഴ്സ്/ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ അംഗീകാരം, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സഹിതം അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് അരമണിക്കൂര്‍ മുന്‍പ് ഓഫീസിലെത്തണം. ഫോണ്‍-9495999304.

