കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍
കാക്കൂരില്‍ ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു.
പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന് നന്ദഹര്‍ഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്.
അമ്മയെ കാക്കൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു
കുട്ടിയുടെ അച്ഛന് ജോലിക്ക് പോയ ശേഷമാണ് സംഭവം.
കെ.എസ്.എഫ്.ഇ ജീവനക്കാരിയാണ് അനു.
ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നാണ് വിവരം.

