കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തി, calicut reporter, kozhikode reporter, calicut news reporter, kozhikode news reporter, kozhikode news, calicut news, malabar news, wayanad news

കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തി

ഇൻറർനാഷണൽ ചൈൽഡ്ഹുഡ് ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ വെച്ച് കുട്ടികളുടെ ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി .

കോഴിക്കോട് മെഡിക്കൽ കോളേജ്  മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 2007 രൂപീകരിക്കപ്പെട്ട കെയറിങ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആൻഡ് ക്രോണിക്  ഇൽനസ്( C4CCCI ) എന്ന സന്നദ്ധ  സംഘടനയോട് ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്(IAP) കോഴിക്കോട്,  സെൻറ് ജോസഫ് ദേവഗിരി കോളേജ്  സോഷ്യൽ വർക്ക്  ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

കോളേജ് ഐ എം സി എച്ച് വിഭാഗം തലവൻ ഡോക്ടർ അജിത് കുമാർ വി ടി , കോഴിക്കോട് മിംസ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോക്ടർ സുധാകൃഷ്ണൻ ഉണ്ണി  , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും റിട്ടയർ ചെയ്ത പീഡിയാട്രിക് പ്രൊഫസർ ഡോക്ടർ ഒ.സി.ഇന്ദിര എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നൽകി .  ദേവഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു

C4CCCIവൈസ് പ്രസിഡൻറ് ഡോക്ടർ അജിത, സെക്രട്ടറി സുലേഖ ജോയിൻ സെക്രട്ടറി സിസ്റ്റർ ആനി,C4CCCI മലപ്പുറം യൂണിറ്റ് കോഡിനേറ്റർ നംഷാദ്  C4CCCI സോഷ്യൽ വർക്കർ റോഷ്നി എന്നിവർ പരിപാടിയിൽ സംസാരിച്ചു.

കുട്ടികളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം നടത്തി

More From Author

കെഎസ്ഇബി കൈവരിച്ച നേട്ടം അഭിമാനാർഹം: കെ കെ അബ്ദുല്ല, kozhikode news, calicut news, kozhikode varthakal, calicut varthakal, calicut reporter, kozhikode reporter

കെഎസ്ഇബി കൈവരിച്ച നേട്ടം അഭിമാനാർഹം: കെ കെ അബ്ദുല്ല

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കാന്റീൻ പ്രവർത്തനം പുനരാരംഭിക്കണം: ജോയിന്റ് കൗൺസിൽ, kozhikode news, calicut news, kozhikode reporter, calicut reporter

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കാന്റീൻ പ്രവർത്തനം പുനരാരംഭിക്കണം: ജോയിന്റ് കൗൺസിൽ

Leave a Reply

Your email address will not be published. Required fields are marked *