അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

അര ഏക്കറിൽ ജെെവ പച്ചക്കറി വിളയിച്ച് കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി കൃഷി ചെയ്തത്.

വെള്ളരി, കയ്പ, ചീര, പയർ തുടങ്ങി പത്തിനം പച്ചക്കറികളാണ് നട്ടത്. നിലമൊരുക്കൽ, നനയ്ക്കൽ, വളമിടൽ തുടങ്ങിയ എല്ലാ ജോലികളും വിദ്യാർത്ഥികൾ തന്നെയാണ് ചെയ്തത്. പരീക്ഷക്കാലത്ത് വിദ്യാർത്ഥികളെ സഹായിക്കാൻ അധ്യാപകരും രക്ഷിതാക്കളും രംഗത്തിറങ്ങി. ഒപ്പം നാട്ടുകാരും അണിചേർന്നതോടെ കൃഷി ജനകീയോത്സവമായി. 

പ്രകൃതിയെ അറിഞ്ഞുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വളണ്ടിയർമാർക്ക് ഹരിതം പദ്ധതിയിലൂടെ ലഭിക്കും. ഖരമാലിന്യ സംസ്കരണം, ഹരിത പാലന ചട്ടം, ഭക്ഷ്യ സ്വയംപര്യാപ്തത, കൃഷി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംസ്ഥാനത്തിലെ മുഴുവൻ എൻ എസ് എസ് യൂണിറ്റുകളും നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് സ്കൂളിലും പദ്ധതി നടപ്പാക്കിയത്.

കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് അര ഏക്കർ വയലിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ജനുവരി ആദ്യവാരം തുടങ്ങിയ പച്ചക്കറി കൃഷി ഏപ്രിൽ അവസാനത്തോടുകൂടെ പൂർണമായും വിളവെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പൽ ഇ.കെ ഷാമിനി പറഞ്ഞു. ഒന്നാംഘട്ടത്തിൽ ഏകദേശം അഞ്ച് ടൺ പച്ചക്കറി വിളവെടുക്കാൻ സാധിച്ചെന്നും അവർ പറഞ്ഞു. 

ജൈവ പച്ചക്കറി കൃഷിയോടൊപ്പം ഹരിത വിപണി,  ശാസ്ത്രീയ കൃഷി പരിശീലനം,  കാർഷിക സെമിനാർ, കർഷകസംഗമം തുടങ്ങിയവയും ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തരം പച്ചക്കറികൾ നട്ടുവളർത്തിയും  ഉല്പന്നങ്ങൾ വിൽപ്പന നടത്തിയും കുട്ടികളിലും വലിയ ആവേശം വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് എൻ.എസ്.എസ് പ്രോ​ഗ്രാം ഓഫീസർ ഡോ.എം.എം സുബീഷ് പറഞ്ഞു.

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

More From Author

ചാത്തമംഗലത്ത്‌ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ്, kozhikode news, calicut news, psc coaching center, psc tutorials

ചാത്തമംഗലത്ത്‌ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ്

പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി 1 kozhikode news, news kozhikode, calicut news, news calicut, psc tutorials kozhikode, psc tutorials calicut, calicut reporter, reporter calicut

പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *