ലയൺസ് ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഞായറാഴ്ച, kozhikode news, calicut news, calicut reporter, kozhikode reporter

ലയൺസ് ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഞായറാഴ്ച

കോഴിക്കോട് : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ഡാഫോഡിൽ സിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 23 ന് ഞായറാഴ്ച 11 മണി മുതൽ  നടക്കാവ് ഗെയിം ഓൺ ടറഫിലാണ് ഏകദിന മാച്ച്. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.പി സുധീർ ഉദ്ഘാടനം ചെയ്യും. ഡോ. ചന്ദ്രകാന്ത് നേത്രാലയ മാനേജിംഗ് ഡയറക്ടർ ഡോ.കെ എസ് ചന്ദ്രകാന്ത് നേത്രാലയ മുഖ്യാതിഥിയാകും.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ല ഉൾപ്പെട്ട ലയൺസ് ക്ലബ് 318 ഇ യ്ക്ക് കീഴിലുള്ള 26 ക്ലബുകൾ മാറ്റുരയ്ക്കും . ക്രിക്കറ്റ് ടൂർണ്ണമെന്റ് അംഗങ്ങൾക്കിടയിൽ ഐക്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇതാദ്യമായി വനിതാ അംഗങ്ങളുടെ ക്രിക്കറ്റ് പ്രദർശന മത്സരവും നടക്കും.

ലയൺസ് ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ഞായറാഴ്ച

More From Author

വാഗ്ദാനങ്ങള്‍ പാലിച്ചില്ല: ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌, kozhikode news, calicut news, kozhikode medical college news, calicut medical college news, calicut reporter, reporter calicut

വാഗ്ദാനങ്ങള്‍ പാലിച്ചില്ല: ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌

സിവിൽ എക്സൈസ് ഓഫീസർ കായികക്ഷമതാ പരീക്ഷ

സിവിൽ എക്സൈസ് ഓഫീസർ കായികക്ഷമതാ പരീക്ഷ

Leave a Reply

Your email address will not be published. Required fields are marked *