പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന് , kozhikode news, kozhikode daily programs, may 1, calicut news, live kozhikode, live calicut, positive commune, calicut repoter

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന്

കോഴിക്കോട്:  പോസിറ്റിവ് കമ്യൂണ്‍ പ്രഥമ സംസ്ഥാന സമ്മേളനം മെയ് 1ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.കെ പൊറ്റക്കാട് ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പതിനാല് ജില്ലകളില്‍ നിന്നായി പരിശീലകര്‍, അധ്യാപകര്‍, മനശാസ്ത്രജ്ഞര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി  മുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. മെന്റലിസ്റ്റും പരിശീലകനുമായ ശിഹാബുദ്ധീന്‍ പൂക്കോട്ടൂര്‍ മുഖ്യാതിഥിയാവും. പരിശീലകനും സാഹിത്യകാരനുമായ ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ് ‘പരിശീലന പ്രക്രിയയുടെ ഭാവി’ എന്ന വിഷയത്തില്‍ സംവദിക്കും.

സമാപന സമ്മേളനത്തില്‍ കെ പി രവീന്ദ്രന്‍, ആന്റോ മൈക്കിള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പോസിറ്റീവ് കമ്യൂണ്‍ സ്റ്റേറ്റ് ജനറല്‍ കണ്‍വീനര്‍ ടി.എ രാജീവന്‍, ട്രഷറര്‍ നാസര്‍ ആലിക്കല്‍,  നിഷ സോമന്‍, അനില്‍ കുരിശിങ്കല്‍, കെ.പി ഷര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന്

More From Author

പയ്യോളിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു 1 kozhikode news, calicut news, payyoli news, news kozhikode, news calicut, payyoli muncipality, hotels in payyoli, best hotels in payyoli, best hotels in kozhikode, best hotels in calicut, calicut reporter

പയ്യോളിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക, kozhikode chess, kozhikode chess championship, calicut chess championship, kozhikode news, calicut news, calicutreporter

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *