ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു 1, kozhikode district collector, who is the district collector of kozhikode, who is the district collector of calicut, calicut district collector, kozhikode district collector, kozhikode news, calicut news, calicut reporter

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2023 മെയ്‌  – ഓഗസ്റ്റ്  കാലയളവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 8 വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തിനാലാമത് ബാച്ചാണിത്.  ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ജില്ലയുടെ നിപ പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ DCIP ഇന്റേർൺസ് വഹിച്ചിട്ടുള്ളത്. 

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in  എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്. മെയ്‌ ഏഴിനകം അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പമുള്ള ക്യു. ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കാം.

നാല്‌ മാസമാണ്‌ ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തെരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക്  +91 95267 69697, +91 9633693211 ളിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു 1

More From Author

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക, kozhikode chess, kozhikode chess championship, calicut chess championship, kozhikode news, calicut news, calicutreporter

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക

ചേമഞ്ചേരിയിൽ ഷീ മൂവിങ്ങ് റെസ്റ്റോറന്റുകൾക്ക് തുടക്കം, kozhikode food, best hotels in kozhikode, best hotels in calicut, best biryani in kozhikode, best biryani in calicut, best biryani hotel in kozhikode, best biryani hotel in calicut, kozhikode biryani, topform, paragon, rehmath, beef birayni hotel kozhikode, chicken birayani hotel, best hotel in kappadu, kudumbashree hotels, kdumbashree hotels near me, kozhikode dishes, calicut dishes, calicut reporter, kozhikode news, calicut news, best hotel kozhikode, calicutreporter.com

ചേമഞ്ചേരിയിൽ ഷീ മൂവിങ്ങ് റെസ്റ്റോറന്റുകൾക്ക് തുടക്കം

Leave a Reply

Your email address will not be published. Required fields are marked *