ലൈറ്റ്‌സോഴ്‌സ് വാർഷിക ഫോട്ടോഗ്രഫി പ്രദർശനം 18 മുതൽ

ലൈറ്റ്‌സോഴ്‌സ് വാർഷിക ഫോട്ടോഗ്രഫി പ്രദർശനം 18 മുതൽ

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മയുടെ വാർഷിക ഫോട്ടോഗ്രഫി പ്രദർശനം എക്സ്പോഷർ 2023 മെയ് 18 മുതൽ 21 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ നടക്കും. കുറേറ്ററും എഴുത്തുകാരനും കലാ ചരിത്രകാരനുമായ ജോണി എം.എൽ. പ്രദർശനം ഉദ്ഘാടനം ചെയ്യും. 18 ന് വൈകീട്ട് 5 മണിക്കാണ് പരിപാടി. 32 ഫോട്ടോഗ്രാഫർമാരുടെ 70 ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്. 

എക്സിബിഷന്റെ ഭാഗമായി ഫൈറോസ് ബീഗം എഴുതി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വീട്ടിലെത്തിയ വിരുന്നുകാർ’ എന്ന ഫോട്ടോഗ്രഫി പുസ്‌തകത്തിന്റെ പ്രകാശനം നടക്കും. ഡോ.സുരേഷ് കുമാർ, വസന്തകുമാരി സോമനാഥ്‌ എന്നിവരുടെ ഓർമക്കായുള്ള ഫോട്ടോഗ്രഫി അവാർഡുകളുടെ വിതരണവും കവിയരങ്ങും നടക്കും.

silver leaf psc academy, calicut

അനുഷ ഗണേഷ് , ഫൈറോസ് ബീഗം, പ്രമോദ് വാഴേങ്കര, ശബരി ജാനകി, മുരളി ഐറിസ്, നസ്രു തിരൂർ, രാജേഷ് മാസ്റ്റർ, സദർ ഹസൻ, ബെൻ വർഗീസ്, വിജേഷ് പി.കെ, നസ്രുദീൻ മറ്റത്തൂർ, ഷമീം മഞ്ചേരി, ഹാരിസ് ടി.എം, അനിസ് വടക്കൻ, ജയേഷ് കോട്ടക്കൽ, ശാഹുൽ വാലസി, നഹാസ് പാങ്ങ്, ഗിരീഷ് രാമൻ, എം.എ. ലത്തീഫ്, അൻവർ സാദിഖ്, രാജേഷ് മഞ്ചേരി, സജി ചെറുകര, ബിജു വെള്ളോലി, ബ്രിനു ജെ. എ, സജീർ വല്ലാഞ്ചിറ, ഷമീം ആലുങ്ങൽ, ശിവരാജൻ കിനാവിൽ, അനീഷ് എൻ. വി, ഷിജിത് വി.പി, സന്തോഷ് കെ. നായർ, വി.പി. റോഷിൻ, പ്രതാപ് ജോസഫ് എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫർമാർ. ഗാലറി സമയം രാവിലെ 11 മുതൽ വൈകീട്ട് 7 വരെ.

ലൈറ്റ്‌സോഴ്‌സ് വാർഷിക ഫോട്ടോഗ്രഫി പ്രദർശനം 18 മുതൽ

More From Author

കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

കനാൽ സിറ്റി പദ്ധതി നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

എ.എഫ്.സി. ബി ലൈസന്‍സ് സ്വന്തമാക്കി എലത്തൂര്‍ സ്വദേശി

എ.എഫ്.സി. ബി ലൈസന്‍സ് സ്വന്തമാക്കി എലത്തൂര്‍ സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *