
ശ്രീനാരായണ ഗുരു 114 വര്‍ഷം മുമ്പ് ശിവപ്രതിഷ്ഠ നടത്തിയ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ശിവരാത്രി മഹോത്സവം മാര്‍ച്ച് ഒന്നു മുതല്‍ എട്ട് വരെ സവിശേഷ പൂജാവിധികളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും
ആഘോഷിക്കും.
മാര്‍ച്ച് ഒന്നിന് രാത്രി 7 മണിക്ക് പറവൂര്‍ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടേയും കാര്‍മ്മികത്വത്തില്‍ എട്ടു ദിവസത്തെ ഉത്സവത്തിന് കൊടിയേറും.
കൊടിയേറ്റ സമയത്ത് ഓംകാരവു ഭജനയും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. കൊടിയേറ്റ സദ്യക്കു ശേഷം പ്രശസ്ത ഗായകരെ അണിനിരത്തി ലാലാ ബാന്റിന്റെ ഗാനമേളയോടെ ഇക്കൊല്ലത്തെ ഉത്സവ കലാപരിപാടികള്‍ക്ക് തുടക്കംകുറിക്കും.
ഉത്സവദിനങ്ങളില്‍ വിശേഷാല്‍ പൂജകള്‍ക്കു പുറമെ ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരങ്ങളില്‍ ഭജനയും തിരുവാതിരക്കളിയും നൃത്തനൃത്ത്യങ്ങളും വിവിധ പ്രാദേശിക കമ്മിറ്റികളുടെആഘോഷവരവും ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നളളിപ്പും രാത്രി പ്രശസ്ത കലാസംഘങ്ങളുടെ കലാവിരുന്നും ഉണ്ടാവും.
ഇതിന് പുറമെ 8 ദിവസങ്ങളിലായി കോഴിക്കോട് നഗരത്തിലും സമീപത്തുമുളള 70 പ്രാദേശിക കലാസംഘങ്ങളിലെ 400-ഓളം കലാകാരന്മാര്‍ ഇത്തവണ സ്റ്റേജിലെത്തും.
രാവിലെ എഴുന്നളളിപ്പിന് ശേഷംആനയൂട്ടും ഉണ്ടായിരിക്കും.
മാര്ച്ച് രണ്ടിന് രാവിലെ 10 മണിക്ക് ശാസ്ത്രീയ സംഗീതം, ലളിതഗാനംമത്സരം, വൈകുന്നേരം 6 മണിക്ക് നൃത്തമത്സരം, വൈസ്റ്റ്ഹില്‍ നടക്കാവ് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, രാത്രി രാകേഷ്ബ്രഹ്‌മാനന്ദന് അവതരിപ്പിക്കുന്ന ഗാനമേള.
മാര്‍ച്ച് മൂന്നിന് രാവിലെ 10 മണിക്ക് ഗുരുദേവകൃതി ചൊല്ലല്‍ മത്സരം, വൈകുന്നേരം 6 മണിക്ക് നൃത്തമത്സരം, കസബ പ്രാദേശികമ്മിറ്റിയുടെ ആഘോഷവരവ്, രാത്രി പ്രണവംശശിയുടെ നാടന് പാട്ടുകള്‍.
മാര്‍ച്ച് നാലിന് രാത്രി 7.30 ന് കാരപ്പറമ്പ് രാഗമാലികയുടെ ഗാനമേള, കോട്ടൂളി നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, രാത്രി കരാളിക കലാക്ഷേത്രയുടെ ഡിജിറ്റല്‍ ഡ്രാമ രണകാര്‍ഗളം.
മാര്‍ച്ച് അഞ്ചിന് രാത്രി ഭാര്‍ഗ്ഗവ കളരിസംഘത്തിന്റെ കളരിപ്പയറ്റ്, നടുവട്ടം പെരച്ചനങ്ങാടി പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, പുതിയറ കലാശാലസംഗീത നിലയത്തിന്റെ ഭക്തിഗാനമേള.
മാര്‍ച്ച് ആറിന് രാത്രി കാരപ്പറമ്പ്പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, കുന്ദമംഗലം ശ്രുതി സ്‌കൂള് ഓഫ് ഡാന്‌സ്അവതരിപ്പിക്കുന്ന നൃത്തശില്പംദാരികാവധം.
മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് ക്ഷേത്രക്കുളത്തില്‍ തെപ്പോത്സവം, പല്ലശ്ശന ബാലസുബ്രഹ്‌മണ്യം ആന്റ് പാര്‍ട്ടിയുടെ നാദസ്വരകച്ചേരിയോടുകൂടി പകല്പ്പൂരം, ബാലുശ്ശേരി കോട്ട പഞ്ചവാദ്യസംഘത്തിന്റെ അകമ്പടിയോടെ എഴുന്നളളിപ്പ്.
മാര്‍ച്ച് എട്ടിന് മഹാശിവരാത്രി ദിവസം വൈകുന്നേരം 4 മണിക്ക് ക്ഷേത്രയോഗം വനിതാ വിഭാഗത്തിന്റെ അക്ഷരശ്ലോകസദസ്സ്, 5 മണിക്ക് 500-ലധികം വനിതകള്‍ പങ്കെടുക്കുന്ന ശിവസഹസ്ര നാമാര്‍ച്ചന, ശീതങ്കന്‍ തുളളല്‍,സമാപന സമ്മേളനവും സമ്മാനദാനവും.
9 മണിക്ക് ആറാട്ട്, കൊടിയിറക്കല്‍ തുടര്‍ന്ന് കലാപരിപാടികള്‍ക്കും ശേഷം അന്വര് സാദത്ത്, നയന്‍ ജെ.ഷാ, ഷിജു കലാഭവന്‍, സിന്ധു പ്രേംകുമാര്‍, ദൃശ്യ എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള, തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെഇക്കൊല്ലത്തെ ഉത്സവം സമാപിക്കും.