സ്‌പെഷ്യൽ ഒളിമ്പികസ്‌: വളണ്ടിയർമാർക്ക്‌ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്‌27, 28, 29 തീയതികളിൽ കോഴിക്കോട് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന കായിക മേളയുടെ മുന്നോടിയായി വളണ്ടിയർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി മേയർ ഡോ. ബീന ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചെത്തിക്കേണ്ടത്

യുവജനങ്ങളുടെ പ്രഥമ ദൗത്യമാണെന്നും, അവർക്ക് അതിനായുള്ള അവസരങ്ങൾ ഒരുക്കണമെന്നും മേയർ പറഞ്ഞു.

ജില്ലയിലുള്ള 27 കോളേജുകളിലെ എൻഎസ്‌എസ്‌ യൂണിറ്റുകളിലുള്ളവരും മൂന്നു സ്പെഷ്യൽ എഡ്യുക്കേഷൻ കോളേജുകളിലെ വിദ്യാർഥികളും ഉൾപ്പടെ 500 പേർ പങ്കെടുത്തു.

ദേവഗിരി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ അധ്യക്ഷനായി.

സ്പെഷ്യൽ ഒളിമ്പിക്സ് കേരള പ്രോഗ്രാം മാനേജർ സിസ്‌റ്റർ റാണി ജോ, എൻഎസ്‌എസ്‌ നാഷണൽ ട്രെയിനർ, ബ്രഹ്മനായകം മഹാദേവൻ, സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന പ്രസിഡന്റ്‌, ഡോ. എം കെ ജയരാജ്‌, കോർപറേഷൻ കൗൺസലർമാരായ ഇ എം സോമൻ, മോഹനൻ, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എൻഎസ്‌എസ്‌ ജില്ലാ കോ ഓർഡിനേറ്റർ, ഫസീൽ അഹമ്മദ്‌, സ്പെഷ്യൽ ഒളിമ്പിക്സ് ജില്ലാ കോ ഓർഡിനേറ്റർ, പി കെ എം. സിറാജ് എന്നിവർ സംസാരിച്ചു.

എ അഭിലാഷ് ശങ്കർ സ്വാഗതവും, എം മൻസൂർ, നന്ദിയും പറഞ്ഞു.

More From Author

കടത്തനാട് ഉദയവർമ്മ രാജാ പുരസ്കാരം – 2024 ഡോ.എം.എസ്. നായർക്ക്

അംബേദ്കറിസത്തിന്റെ ചിന്തയും ആന്മാവും ഉള്‍ക്കൊണ്ട ധീരനായ പ്രചാരകനായിരുന്നു വിടി രാജശേഖർ : ഗ്രോ വാസു

Leave a Reply

Your email address will not be published. Required fields are marked *