സര്‍ഗോത്സവം-2024: പന്തല്‍ കാല്‍നാട്ടല്‍ മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷന്‍ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8- മത് സംസ്ഥാനതല സര്‍ഗോത്സവത്തിന്റെ പന്തല്‍ നാട്ടല്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു.

മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന യോഗത്തില്‍ സര്‍ഗോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി അവലേകനം ചെയ്തു.

ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന കലാ മേളയുടെ സംഘാടക സമിതി ഓഫീസ് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ഐ.റ്റി.ഡി.പി ഓഫീസര്‍ ജി.പ്രമേദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

More From Author

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വയനാട് ജില്ലാ വാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *