ഡാറ്റാ എന്‍ട്രി നിയമനം

ഡാറ്റാ എന്‍ട്രി നിയമനം

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടെത്തണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രിഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം. പ്ലസ് ടു തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31നകം അപേക്ഷ നല്‍കണം. ഫോണ്‍ – 9495249588, 9847450454.

സ്റ്റാഫ് നഴ്‌സ് നിയമനം: അഭിമുഖം 30 ന്

വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എ മാണ് യോഗ്യത. അപേക്ഷകര്‍ക്ക് എ.എല്‍.എസ് ആമ്പുലന്‍സില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935 240264.

ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. 150 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ. താത്പര്യമുള്ളവര്‍ www.ihrdadmissions.org യില്‍ അപേക്ഷ നല്‍കി ഡിസംബര്‍ 31 നകം അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍ – 8547005060.

താത്കാലിക നിയമനം

വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജിലെത്തണം.

ടെന്‍ഡര്‍ ക്ഷണിച്ചു

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 46 അങ്കണവാടികളില്‍ കിച്ചന്‍ റാക്ക് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 30 ന് ഉച്ചക്ക് ഒന്നിനകം നല്‍കണം. ഫോണ്‍ – 04935 240754.

നെയിം ബോര്‍ഡ് സ്ഥാപിക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ മേപ്പാടി, പൊഴുതന, മൂപ്പൈനാട്, തരിയോട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ 51 അങ്കണവാടികളില്‍ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി മൂന്നിന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 201110, 8921 134846.

More From Author

കബനിക്കായ് വയനാട് ക്യാമ്പയിന് തുടക്കമായി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

Leave a Reply

Your email address will not be published. Required fields are marked *